Thursday, April 2nd, 2020

കോള്‍മെട്ടയിലെ കൊലപാതകം : പ്രതി കീഴടങ്ങി

തളിപ്പറമ്പ് : തമിഴ്‌നാട് സ്വദേശി ശാന്തകുമാര്‍ (37) പറശ്ശിനിക്കടവിനടുത്ത് കോള്‍മൊട്ടയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടെ താമസിക്കുന്ന പ്രതി ബാബു കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുവള്ളൂര്‍ എഗ്‌മോര്‍ 14 കോടതിയിലാണ് പ്രതി കീഴടങ്ങിയത്. തളിപ്പറമ്പില്‍ നിന്നും പോയ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവള്ളൂരില്‍ എത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായശേഷം ഇയാളെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കുമെന്ന് തളിപ്പറമ്പ് സി.ഐ എ.വി ജോണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ശാന്തകുമാര്‍ കോള്‍മൊട്ടയിലെ സ്റ്റീല്‍ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സില്‍ … Continue reading "കോള്‍മെട്ടയിലെ കൊലപാതകം : പ്രതി കീഴടങ്ങി"

Published On:May 4, 2012 | 8:54 am

തളിപ്പറമ്പ് : തമിഴ്‌നാട് സ്വദേശി ശാന്തകുമാര്‍ (37) പറശ്ശിനിക്കടവിനടുത്ത് കോള്‍മൊട്ടയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടെ താമസിക്കുന്ന പ്രതി ബാബു കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തിരുവള്ളൂര്‍ എഗ്‌മോര്‍ 14 കോടതിയിലാണ് പ്രതി കീഴടങ്ങിയത്. തളിപ്പറമ്പില്‍ നിന്നും പോയ എസ് ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവള്ളൂരില്‍ എത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായശേഷം ഇയാളെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കുമെന്ന് തളിപ്പറമ്പ് സി.ഐ എ.വി ജോണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ശാന്തകുമാര്‍ കോള്‍മൊട്ടയിലെ സ്റ്റീല്‍ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കൂടെ താമസിക്കുന്ന സുഹൃത്തും അതേ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന ബാബുവിനെ അന്നുതന്നെ കാണാതാവുകയായിരുന്നു. ഇയാളുടെ ബാഗും അപ്രത്യക്ഷമായിരുന്നു.

ഇതാണ് ബാബുവിനെ സംശയിക്കാന്‍ കാരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    15 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    16 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    16 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും