Thursday, December 12th, 2019

പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമം: കേസെടുത്തു

10 തടിക്കഷണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്.

Published On:Jun 15, 2019 | 12:24 pm

കാസര്‌കോട്: പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമിച്ചതിന് വനം വകുപ്പ് കേസെടുത്തു. പയസ്വിനിപ്പുഴയിലെ മഞ്ഞംപാറ മൂലയില്‍ നിന്നു കടത്താന്‍ ശ്രമിച്ച കുറ്റന്‍ ഉരുപ്പുമരമാണ് പിടികൂടിയത്. 10 തടിക്കഷണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയിലൂടെ ഒഴുകിയെത്തിയ മരം മണല്‍ മൂടിക്കിടക്കുകയായിരുന്നു. വെള്ളം വറ്റിയതോടെയാണ് ഇത് മുറിച്ചുകടത്താന്‍ ശ്രമിച്ചത്. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരത്തിന് വിപണിയില്‍ 25,000 രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ ഒഴുകിയെത്തുന്ന തടി ലഭിക്കുന്നിടത്ത് തന്നെയിടണമെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നുമാണ് ചട്ടം.

 

LIVE NEWS - ONLINE

  • 1
    1 min ago

    ഹൈദരാബാദ് ഏറ്റമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

  • 2
    9 mins ago

    പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

  • 3
    19 mins ago

    നടി പാര്‍വതിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

  • 4
    27 mins ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    1 hour ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 6
    1 hour ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 7
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 8
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 9
    3 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്