Thursday, October 22nd, 2020

താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും

ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ട് മാത്രമേ നല്‍കുകയുള്ള. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്

Published On:Sep 21, 2020 | 10:27 am

ആഗ്ര: ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. ആഗ്ര കോട്ടയും ഇന്ന് തുറക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വാര്‍ങ്കര്‍ പറഞ്ഞു.
താജ്മഹലില്‍ ഒരു ദിവസം 5,000 സഞ്ചാരികളെ മാത്രമേ അനുവദിക്കുകയുള്ളൂ. പകുതിപേര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും ബാക്കിയുള്ളവര്‍ക്ക് അതിന് ശേഷവും താജ്മഹല്‍ സന്ദര്‍ശിക്കാം. സ്മാരകങ്ങളില്‍ പ്രവേശിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ട് മാത്രമേ നല്‍കുകയുള്ള. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    7 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    11 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല