Monday, December 9th, 2019

സുസുക്കി ആക്സസ് 125 SE സ്‌പെഷ്യല്‍ എഡിഷന്‍

വോഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഇറങ്ങുന്നത്

Published On:Jul 18, 2019 | 9:30 am

ആക്സസിന്റെ സ്പെഷ്യല്‍ എഡിഷന്‍ SE പതിപ്പ് സുസുക്കി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 61,788 രൂപയാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ എക്സ്-ഷോറൂം വില. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഇറങ്ങുന്നത്. വട്ടാകൃതിയിലുള്ള ക്രോം മിററുകള്‍, ക്രോം പ്ലേറ്റഡ് ഫിനിഷ് ലുക്ക്, പരിഷ്‌കരിച്ച ബോഡി വര്‍ക്ക്, കറുത്ത നിറത്തിലുള്ള അലോയി വീലുകള്‍, ബീജ് നിറത്തിലുള്ള ലെതര്‍ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ പുതിയ മെറ്റാലിക്ക് മാറ്റ് ബോര്‍ഡെയോക്ക്സ് എന്ന നിറവും സ്പെഷ്യല്‍ എഡിഷന് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. സ്പെഷ്യല്‍ എഡിഷന്‍ വാഹനത്തില്‍ 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വരുന്നത്. 7000 rpm ല്‍ 8.7 bhp കരുത്തും 5000 rpm ല്‍ 10.2 Nmtorque ഉം സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയും.
പുതിയ നിറത്തിനു പുറമേ മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്, മെറ്റാലിക്ക് സോണിക്ക് സില്‍വര്‍, പേള്‍ മിറാജ് വൈറ്റ് എന്നീ നിറങ്ങളിലും വാഹനം ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി DC സോക്കറ്റ് അടിസ്ഥാനമായി വാഹനത്തില്‍ വരുന്നുണ്ട്, അതോടൊപ്പം വലുപ്പമേറിയ സീറ്റുകള്‍, കൂടുതല്‍ മികച്ച റൈഡിങ് അനുഭവം നല്‍കുന്നതിനായി വിപുലീകരിച്ച ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ മീറ്റര്‍, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയിസ്, സ്‌റ്റൈലിഷ് AHO ഹെഡ്ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഫീച്ചറുകള്‍.

LIVE NEWS - ONLINE

  • 1
    4 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    6 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    8 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    8 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    8 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    9 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    9 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    9 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി