Tuesday, October 15th, 2019

സുവാരസ് മാജിക്കില്‍ ബാഴ്‌സക്ക് ജയം

ആദ്യ മത്സരത്തില്‍ ബാഴ്‌സ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു.

Published On:Oct 3, 2019 | 9:16 am

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഈ സീസണിലെ ആദ്യ ജയവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റര്‍ മിലാനെതിരേ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ലൂയിസ് സുവാരസാണ് ബാഴ്‌സക്ക് ജയമൊരുക്കിയത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ച് ഇന്റര്‍ ക്യാമ്പ്‌നൗവില്‍ മുന്നിലെത്തി. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ബാഴ്‌സയുടെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഇന്ററിന് ലീഡ് നിലനിര്‍ത്താനുമായി.
58ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ ഒപ്പമെത്തി. 53ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍തുറോ വിദാലിന്റെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മികച്ചൊരു വോളിയിലൂടെ സുവാരസ് പന്ത് വലയിലെത്തിച്ചു.
പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ ലയണല്‍ മെസ്സി ഇന്റര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസില്‍ നിന്ന് 84ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയുടെ വിജയഗോള്‍ നേടി. കഴിഞ്ഞ 33 ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരങ്ങള്‍ പരാജയമില്ലാതെ പൂര്‍ത്തിയാക്കാനും ബാഴ്‌സക്കായി. ആദ്യ മത്സരത്തില്‍ ബാഴ്‌സ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    12 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു