Monday, September 21st, 2020

അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്

Published On:Dec 12, 2019 | 4:48 pm

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസിലെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു ക്ഷേത്രം പണിയുന്നതിനു വിട്ടുനല്‍കിക്കൊണ്ട് നവംബര്‍ ഒന്‍പതിനാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഇതിനെതിരെ 18 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ പരിഗണിച്ച കോടതി, വിധിയില്‍ പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ട വിധത്തില്‍ പിഴവില്ലെന്നു കണ്ടെത്തുകയായിരുന്നു.
അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ പ്രധാന ഹര്‍ജിക്കാരായ സുന്നി വഖഫ് ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, 40 ആക്ടിവിസ്റ്റുകള്‍, ഹിന്ദു മഹാസഭ, നിര്‍മോഹി അഖാഢ എന്നിവര്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിധിയില്‍ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ മുസ്ലിംകള്‍ക്കു നല്‍കണമെന്ന തീര്‍പ്പിനെ എതിര്‍ത്താണ് ഹിന്ദു മഹാസഭ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    9 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    9 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    10 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    10 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    10 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    10 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    10 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    11 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍