Tuesday, May 26th, 2020

കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

ചീഫ് ജസ്റ്റിസിനെരായ രോപണം; അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടായേക്കും

Published On:Apr 25, 2019 | 12:33 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിന്‍സ് ഇന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ നല്‍കിയതെന്നാണ് സൂചന. ഗൂഢാലോചന ആരോപണം സംബന്ധിച്ച് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ ഉച്ചക്കു ശേഷം രണ്ടു മണിക്ക് കോടതി തീരുമാനം അറിയിക്കും.
അഭിഭാഷകന്റെ സത്യവാങ്മൂലം തെളിവായി സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലാണ് ഇന്ന് കോടതിയില്‍ വാദം നടന്നത്. തെളിവായി സ്വീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ തെളിവു നിയമപ്രകാരം ഏത് രേഖയും കോടതിയ്ക്ക് പരിഗണിക്കാം എന്ന നിലപാടാണ് ജസ്റ്റിസ് ഗോവിന്ദന്‍ നരിമാന്റേത്. പരാതിക്കാരിയുടെ ആരോപണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലായിരിക്കരുത് കോടതി പ്രഖ്യാപിക്കുന്ന അന്വേഷണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്ന ഉത്സവ് സിംഗ് ബെയിന്റെ ആരോപണമാണ് അന്വേഷിക്കുന്നതെന്നും ലൈംഗികാരോപണം സംബന്ധിച്ച് നേരത്തെ നിയോഗിച്ച കമ്മിറ്റി അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. സുപ്രീം കോതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ലൈംഗികാരോപണത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതിന്റെ അടിവേരുവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ഉത്സവ് സിംഗ് ബെയിന്‍സ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അതിഗൗരവമുള്ളതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ബെയിന്‍സിനോട് അധിക തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എറിക്‌സണ്‍ കമ്പനിക്ക് 550 കോടി രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍കോം മേധാവി അനില്‍ അംബാനിയെ കോടതിയില്‍ വിളിച്ചുവരുത്താനുള്ള ജനുവരി ഏഴിലെ ഉത്തരവ് തിരുത്തിയതിന് കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍ ചക്രവര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സൂചനയാണ് അഡ്വ. ബെയിന്‍സ് നല്‍കുന്നത്.

 

LIVE NEWS - ONLINE

 • 1
  15 hours ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  18 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  20 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  22 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  24 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  24 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  24 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  1 day ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  2 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്