Monday, September 21st, 2020

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനില്‍ ഷെട്ടി

X7 -ന് ശേഷം ബവേറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രീമിയം എസ്യുവിയാണിത്

Published On:Sep 7, 2020 | 1:09 pm

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ഗാരേജിലേക്ക് പുതിയൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. താരത്തിന്റെ പുതിയ കാര്‍ ഒരു ബിഎംഡബ്ല്യു X5 ആഢംബര എസ്യുവിയാണ്, X7 -ന് ശേഷം ബവേറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രീമിയം എസ്യുവിയാണിത്.
X5 എക്‌സ്‌ഡ്രൈവ് 30d സ്‌പോര്‍ട്ട് പതിപ്പിന്റെ എക്‌സ്-ഷോറൂം വില 74.9 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് റേഞ്ച്-ടോപ്പിംഗ് എക്‌സ്‌ഡ്രൈവ് 40i M-സ്‌പോര്‍ട്ട് വേരിയന്റിന് 84.4 ലക്ഷം രൂപ വരെ പോകുന്നു. അഡാപ്റ്റീവ് ഫംഗ്ഷനോടുകൂടിയ ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് ഹെഡ്ലാമ്പുകള്‍, 12.3 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഐഡ്രൈവിനൊപ്പം 12.3 ഇഞ്ച് HD ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, 3D മാപ്പുകള്‍, സോഫ്റ്റ്-ഷട്ടിംഗ് ഡോറുകള്‍, അഞ്ച് സ്റ്റെപ്പ് റൈഡ് ഹൈറ്റ് അഡ്ജസ്റ്റ് എന്നിവ X5 ന്റെ ഉപകരണ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഹര്‍മാന്‍ കാര്‍ഡനില്‍ നിന്നുള്ള 16-സ്പീക്കര്‍ സറൗണ്ട് സിസ്റ്റം, 4-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും അതിലേറെയും വാഹനത്തില്‍ വരുന്നു.  സുരക്ഷാ ക്രമീകരണങ്ങളില്‍ എസ്യുവിക്ക് 360 ഡിഗ്രി സറൗണ്ട് വ്യൂ, ആറ് എയര്‍ബാഗുകള്‍, ABS + EBD, അറ്റന്റ്റീവ്നെസ് അസിസ്റ്റ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിക്കുന്നു. 340 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്‌സ് പെട്രോള്‍ യൂണിറ്റ്, 265 bhp കരുത്തും, 620 Nm torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍-ആറ് ഡീസല്‍ മോട്ടോര്‍ എന്നിവയാണ് X5 പവര്‍ ചെയ്യുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും റിയര്‍-ബയസ്ഡ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  3 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  3 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  3 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  3 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  3 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  4 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  4 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  4 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍