Tuesday, October 15th, 2019

മരട് ഫ്‌ളാറ്റ്; നിയമങ്ങള്‍ വന്‍കിടക്കാര്‍ക്ക് ബാധകമല്ലെന്ന അവസ്ഥ: സുധീരന്‍

നിര്‍മാതാക്കള്‍ തന്നെ കുറ്റക്കാര്‍

Published On:Sep 17, 2019 | 12:32 pm

കണ്ണൂര്‍: മരടിലെ അനധികൃത ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് മരട് തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെയാണ് വേണ്ടത്. നിയമങ്ങള്‍ വന്‍കിടക്കാര്‍ക്ക് ബാധകമല്ലെന്ന് അവസ്ഥ ഉണ്ടാകരുത്. പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുവദിക്കരുതെന്നും നിര്‍മാതാക്കള്‍ തന്നെയാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫഌറ്റുടമകളോട് മാനുഷിക പരിഗണന വേണം. ഡിഎല്‍എ ഫഌറ്റിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി പുനപരിശോധിക്കണം. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫഌറ്റുകളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫഌറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധിക്കെതിരായ ഫഌറ്റുടമകളുടെ പ്രതിഷേധത്തിന് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സുധീരന്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരിലുള്ള ട്രസ്റ്റുകള്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി മാനദണ്ഡം പുറപ്പെടുവിക്കണം. ട്രസ്റ്റുകള്‍ക്ക് മേല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    9 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    9 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    9 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    11 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു