Wednesday, January 29th, 2020

ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

നിരവധിപേര്‍ക്ക് കടിയേറ്റു

Published On:Jul 19, 2019 | 11:50 am

കണ്ണൂര്‍: കന്റോണ്‍മെന്റ് ബസ്‌സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം. ഇന്ന് കാലത്ത് തെരുവ് പട്ടികളുടെ കടിയേറ്റ് കന്റോണ്‍മെന്റ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 7 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കന്റോണ്‍മെന്റ് ജീവനക്കാരനായ ശേഖര്‍(52) കോര്‍പ്പറേഷന്‍ ജീവനക്കാരി പള്ളിയാംമൂലയിലെ കെ ദിവ്യ(45) നിര്‍മ്മലഗിരിയിലെ കാര്‍ത്തികയില്‍ രത്‌ന(34) താവക്കരയിലെ മാധവന്‍(60) പി വി എസ് ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായ കൂത്തുപറമ്പിലെ വി സുജീഷ്(34) ആയിക്കരയിലെ പി വി രഞ്ജിത്ത് (34) പള്ളിക്കുന്നിലെ സി ഭാസ്‌കരന്‍(60) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലത്ത് 6മണിയോടെ ജോലിക്കിടയിലാണ് കോര്‍പ്പറേഷന്‍ കന്റോണ്‍മെന്റ് ജീവനക്കാര്‍ക്ക് കടിയേറ്റത്. പ്രഭാത സവാരിക്കിടയിലാണ് ബാര്‍ബര്‍ ഷോപ്പുടമ രഞ്ജിത്തിന് കടിയേറ്റതെങ്കില്‍ കാലത്ത് ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരവെയാണ് ഭാസ്‌കരന് കടിയേറ്റത്.
ആശുപത്രി ബസ്സ്റ്റാന്റ് പരിസരത്ത് തെരുവ് പട്ടിക്കൂട്ടങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. നിര്‍ത്തിയിടുന്ന ടൂറിസ്റ്റ് ബസ്സുകളുടെ അടിയിലും മറ്റുമാണ് ഇവ കൂട്ടമായി വിശ്രമിക്കുന്നത്. ഭയം കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നുവെങ്കിലും കന്റോണ്‍മെന്റ് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്ന് പരിസരവാസികളും യാത്രക്കാരും പറയുന്നു.
അതിനിടെ കാലത്ത് ഒമ്പതരമണിയോടെ ബസ് സ്റ്റാന്റില്‍ ബസ്സിറങ്ങിയ ഒരാളുടെ പിറകെയെത്തിയ തെരുവ് പട്ടി ഇയാളുടെ ബേഗ് കടിച്ചുപറിച്ചു. ഭാഗ്യംകൊണ്ടാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. ബസ് സ്റ്റാന്റില്‍ ഇന്ന് കാലത്ത് ബസ് കാത്തുനില്‍ക്കാനെത്തുന്നവര്‍ ഭയപ്പാടോടെയാണ് കഴിയുന്നത്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    5 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    6 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    6 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    8 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    9 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    9 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    9 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    9 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി