Wednesday, January 29th, 2020

മുടി കൊഴിച്ചില്‍ തടയാന്‍

കറ്റാര്‍ വാഴ ജെല്‍, ചെറുനാരങ്ങ ജ്യൂസ് എന്നിവ കൊണ്ടും മുടികൊഴിച്ചില്‍ മാറ്റാം

Published On:Jul 27, 2018 | 12:03 pm

ഒരു മുട്ട, ഒരു ചെറുനാരങ്ങ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. മുടി നനച്ച ശേഷം ഇത് വേരുകള്‍ മുതല്‍ അറ്റം വരെ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിയ്ക്കുക. ഇത് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇതു ചെയ്യാം. കറ്റാര്‍ വാഴ ജെല്‍, ചെറുനാരങ്ങ ജ്യൂസ് എന്നിവ കൊണ്ടും മുടികൊഴിച്ചില്‍ മാറ്റാം. കറ്റാര്‍വാഴ ജെല്‍, അര ചെറുനാരങ്ങ എന്നിവ കലര്‍ത്തി നല്ലൊരു ക്രീമാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ചെയ്യുക.
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ നാരങ്ങാനീരു കലര്‍ത്തി തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. ബദാം തലേ രാത്രി വെള്ളത്തിലിട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇതിന്റെ തൊലി നീക്കം ചെയ്ത് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ട് ഇങ്ങനെ ഇരുന്ന് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കുക.

LIVE NEWS - ONLINE

  • 1
    3 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    3 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    4 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    5 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    7 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    7 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    7 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    8 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    8 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി