Wednesday, January 22nd, 2020

കതിരൂരില്‍ ബോംബ് ശേഖരം

പിടിച്ചെടുത്തത് 13 സ്റ്റീല്‍ ബോംബുകള്‍

Published On:Jan 3, 2020 | 11:30 am

തലശ്ശേരി: രാഷ്ടീയ സംഘര്‍ഷ പ്രദേശത്ത് നിന്നും രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചുവെച്ച് ഉഗ്രസ്‌ഫോടകശേഷിയുള്ള പതിമൂന്ന് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബും കണ്ടെത്തി. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊന്ന്യം കുണ്ടുചിറ അണക്കെട്ടിനടുത്തായി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്ന് രാവിലെ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കതിരൂര്‍ എസ്.ഐ.ദിലീപ് ബാലക്കണ്ടി, എ എസ് ഐ. ജയപ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലണ് ബോംബുകള്‍ കണ്ടെത്തിയത്. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്. അണക്കെട്ടിന്റെ ഭാഗമായുള്ള പുറമ്പോക്ക് സ്ഥലത്താണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. അക്രമസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാന്‍ കരുതി വെച്ചതാകുമെന്നാണ് നിഗമനം. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി ഈ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തി. ബോംബുകള്‍ നിര്‍വ്വീര്യമാക്കും. ഇതിനെ തുടര്‍ന്ന് ജില്ലയിലെങ്ങും പോലീസ് റെയ്ഡുകള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍