Monday, February 24th, 2020

ടെന്‍ഷന്‍ കുറയ്ക്കാന്‍

തിരക്കുള്ള ജീവിതം പലപ്പോഴും ടെന്‍ഷന്‍ കൂട്ടുകയാണ്

Published On:Sep 25, 2019 | 9:25 am

ജീവിതത്തില്‍ ടെന്‍ഷന്‍ ഇല്ലാതെ ജീവിക്കുന്നര്‍ ചുരുക്കം പേര്‍ മാത്രമാണ്. തിരക്കുള്ള ജീവിതം പലപ്പോഴും ടെന്‍ഷന്‍ കൂട്ടുകയാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ജോലി സ്ഥലത്തെ ടെന്‍ഷന്‍, എന്നുവേണ്ട നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങളാണ് ഇതെല്ലാം. മാനസികമായും ശാരീരികമായും ഇത്തരം സമ്മര്‍ദങ്ങള്‍ തളര്‍ന്നുണ്ട്.
സമ്മര്‍ദ്ദത്തെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍ പുറപ്പെടുവിക്കുകയും അത് ശരീരത്തിന് ഉന്‍മേഷം പകരുകയും ചെയ്യുന്നുവെന്നാണ്. എന്നും അര മണിക്കൂരെങ്കിലും രാവിലെ നടക്കുന്നത് സമ്മര്‍ദം കുറയ്ക്കും. അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടുകേള്‍ക്കുകയോ പശ്ചാത്തലത്തില്‍ ഇഷ്ടമുള്ള ടിവി പരിപാടി പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലികള്‍ ചെയ്യാന്‍ സഹായിക്കും. ഇതുപോലെ വ്യത്യസ്തമായി ജോലികളെ സമീപിച്ചാല്‍ സ്ഥിരം തോന്നുന്ന മടുപ്പും സമ്മര്‍ദവും ഇല്ലാതാക്കാം. പാട്ടുപാടാന്‍ കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയ്ക്ക് അതൊക്കെ മറക്കും. എന്നാല്‍ ഉറക്കെ പാടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയുന്നു.
ഇങ്ങനെ വളര്‍ത്തു മൃഗങ്ങളോടൊപ്പം സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കുറയ്കാന്‍ സഹായിക്കുന്നു. എല്ലാവര്‍ക്കും ചെയ്യാന്‍ ഇഷടമുള്ള ഏതെങ്കിലും കാര്യമുണ്ടാകും. നിങ്ങള്‍ക്ക് എന്തു ചെയ്യുമ്പോഴാണോ സന്തോഷം ലഭിക്കുക, അത് ചെയ്യുക. വായന, ടിവി, ഡാന്‍സ് എന്നിങ്ങനെ പലതും ചിലര്‍ക്ക് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാകും. വൃത്തിയുള്ള മുറിയില്‍ ഇരിക്കുന്നത് മനസ്സ് ശാന്തമാക്കും. മനശ്ശാന്തിക്കുള്ള ഏറ്റവും ഉത്തമ മാര്‍ഗമാണ് യോഗ. എന്നും കുറച്ച് സമയം സ്വസ്ഥമായിരുന്ന് യോഗ ചെ്താല്‍ ഉന്മേഷം ദിവസം മുഴുവന്‍ അനുഭവിക്കാം. ഇതുവഴി സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായകമാകുന്നു.

LIVE NEWS - ONLINE

 • 1
  10 hours ago

  ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

 • 2
  10 hours ago

  ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

 • 3
  11 hours ago

  ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

 • 4
  13 hours ago

  കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

 • 5
  14 hours ago

  നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

 • 6
  14 hours ago

  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

 • 7
  14 hours ago

  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 • 8
  14 hours ago

  കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

 • 9
  14 hours ago

  ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം