Wednesday, January 29th, 2020

നെടുങ്കണ്ടം കസ്റ്റഡിമരണം: സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്ന് കണ്ടെത്തല്‍

രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് മുതല്‍ റിമാന്‍ഡ് ചെയ്തതു വരെയുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്

Published On:Jun 30, 2019 | 8:41 am

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്ന് ക്രൈംബ്രാഞ്ച്. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് മുതല്‍ റിമാന്‍ഡ് ചെയ്തതു വരെയുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ജൂണ്‍ 12 ന് തെളിവെടുപ്പിനായി രാജ്കുമാറിനെ വാഗമണില്‍ എത്തിച്ചിരുന്നുവെന്ന് ബന്ധുക്കളും അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 16 നാണ് രാജ്കുമാറിനെ പീരുമേട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ഇതിനിടയിലുള്ള നാല് ദിവസം രാജ്കുമാര്‍ എവിടെയാണെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 13 ന് സ്റ്റേഷന്‍ ജാമ്യത്തില്‍ രാജ്കുമാറിനെ വിട്ടയച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ഈ രേഖ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. വനിതാ പോലീസ് സംഘമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് നിലവിലെ സ്റ്റേഷന്‍ രേഖകളില്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 21 നാണ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ (49) മരിച്ചത്. പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മരണം. ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ജൂണ്‍ 16 നാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് വ്യക്തമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ടയാളുടെ ശരീരത്തില്‍ 32 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    10 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    11 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    11 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    13 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    14 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    14 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    14 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    14 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി