Wednesday, December 11th, 2019

സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

എറണാകുളത്തിന് രണ്ടാംസ്ഥാനം

Published On:Nov 19, 2019 | 4:33 pm

കണ്ണൂര്‍: സ്‌കൂള്‍ കായിക കിരീടം പാലക്കാട് തിരിച്ചു പിടിച്ചു. മങ്ങാട്ടുപറമ്പില്‍ നടന്നുവരുന്ന സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ എറണാകുളത്തിന്റെ കയ്യില്‍ നിന്നാണ് പാലക്കാട് കിരീടം തിരിച്ചുപിടിത്്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം നിന്നു. 123.33 പോയിന്റുമാണ് കോഴിക്കോട് മൂന്നാം സ്ഥാനം നേടി.
സ്‌കൂളുകളുടെ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം ആണ് ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജിന്റെ അഭാവത്തില്‍ മാര്‍ ബേസില്‍ കുതിക്കുകയായിരുന്നു. 62.33 പോയിന്റാണ് മാര്‍ ബേസിലിന്റെ അക്കൗണ്ടിലെത്തിയത്. മാര്‍ ബേസിലിന് മികച്ച പോരാട്ടം നല്‍കിയ കല്ലടി സ്‌കൂള്‍ 58.33 പോയിന്റ് നേടി. ഉഷ സ്‌കൂളിന്റെ കരുത്തില്‍ സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരംപാറക്കാണ് മൂന്നാം സ്ഥാനം. 32.33 പോയിന്റാണ് കോഴിക്കോട് നിന്നുള്ള സ്‌കൂള്‍ നേടിയത്.
ആന്‍സി സോജനും വാങ് മയി മുഖ്‌റമും ശാരികയും മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം പൂര്‍ത്തിയാക്കി. ഈ മീറ്റോടെ വിട പറയുന്ന ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോംഗ് ജമ്പ് എന്നിവയിലാണ് സ്വര്‍ണം നേടിയത്. മൂന്നിലും മീറ്റ് റെക്കോഡും സ്ഥാപിച്ചത് ഇരട്ടിമധുരമുള്ളതാക്കി. സബ് ജൂനിയര്‍ 100 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോംഗ് ജമ്പ് എന്നിവയിലാണ് മഖ്‌റം സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ തന്നെയാണ് ശാരികയുടേയും ട്രിപ്പിള്‍. ഉഷ സ്‌കൂളില്‍ നിന്നുള്ള ശാരിക 200, 400, 4ഃ100 മീറ്റര്‍ വിഭാഗത്തില്‍ ഒന്നാമെത്തി. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേയില്‍ വയനാട് ജില്ല 18 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തുന്നതിനും ഈ കായികോത്സവം സാക്ഷിയായി.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    19 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു