Tuesday, October 15th, 2019

ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധിനീട്ടി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ശ്രീറാമും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് ശ്രീറാം സസ്പെന്‍ഷനിലായത്

Published On:Oct 9, 2019 | 7:11 pm

തിരുവനന്തപുരം: മുന്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി സര്‍ക്കാര്‍. ശ്രീറാമിന്റെ സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടിയാണ് സര്‍ക്കാര്‍ നീട്ടിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ശ്രീറാമും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് ശ്രീറാം സസ്പെന്‍ഷനിലായത്.
കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് വിശദീകരണം നല്‍കിയിരുന്നു. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും അപകട സമയത്ത് കാറോടിച്ചിരുന്നത് സുഹൃത്ത് വഫാ ഫിറോസ് ആയിരുന്നെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണ കുറിപ്പില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിക്ക് ശേഷമായിരുന്നു അപകടം. അപകടശേഷം അവിടെയെത്തിയ പോലീസുകാര്‍ വഫാ ഫിറോസിനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു