Wednesday, February 19th, 2020

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും

Published On:Aug 20, 2019 | 4:36 pm

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്ന്‍ ഉത്തരവിറക്കി. ഇതോടെ അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വര്‍ഷമായി.
2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്.
ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹjജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി