Monday, September 21st, 2020

ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്

2013 ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

Published On:Sep 15, 2020 | 11:07 am

കൊച്ചി: ഒത്തു കളി ആരോപണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ കളിക്കളത്തിലേയ്ക്ക് വീണ്ടും ശ്രീശാന്ത്. വിദേശ ലീഗിലടക്കം കളിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫി അടക്കമുള്ള മല്‍സരങ്ങള്‍ക്കുള്ള പരിശീലനം തുടരുന്നതായും ശ്രീശാന്ത് പറഞ്ഞു.
2013 ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 2020ല്‍ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിസിസിഐ ഓമ്പുഡ്സ്മാന്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി. സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    3 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    4 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍