Wednesday, May 27th, 2020

ശ്രീലങ്കല്‍ സ്‌ഫോടന പരമ്പര; മരണം 215 ആയി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

Published On:Apr 22, 2019 | 8:16 am

കൊളംബോ: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു. സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി.
കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി, കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെയ്ന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി, കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലയിലെ പ്രശസ്തമായ മൃഗശാലക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകൊടെ ജില്ലയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.
കൊളംബോ നഗരത്തിലെ സെയ്ന്റ് ആന്റണീസ് പള്ളിയിലും ഹോട്ടലുകളിലുമായിരുന്നു ആദ്യ സ്‌ഫോടനങ്ങള്‍. ഇന്നലെ രാവിലെ പ്രാദേശികസമയം 8.45ഓടെയായിരുന്നു ആദ്യസ്‌ഫോടനങ്ങള്‍. പിന്നീട് നെഗോംബോയിലെയും ബാട്ടിക്കലോവയിലെയും പള്ളികളിലും സ്‌ഫോടനമുണ്ടായി. ഈ സമയം ഇവിടെ ഈസ്റ്റര്‍ദിന പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നു. ദേഹിവെലയിലായിരുന്നു ഏഴാമത്തെ സ്‌ഫോടനം. തെമെട്ടകൊടെയില്‍ എട്ടാംസ്‌ഫോടനവും. ഉച്ചകഴിഞ്ഞ് 2.46നായിരുന്നു ഇത്. മരിച്ചവരില്‍ 35 വിദേശികളും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈന, യു.എസ്., ജപ്പാന്‍, ബ്രിട്ടന്‍, തുര്‍ക്കി, പോളണ്ട്, ഡെന്‍മാര്‍ക്ക്, പാസ്ഥാന്‍, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്