Wednesday, May 27th, 2020

തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

നരേന്ദ്രമോദിയുടെ യാത്രാ സംഘത്തോടൊപ്പം സഞ്ചരിക്കാന്‍ കേരളത്തിലെ ജനങ്ങളും തയ്യാറായി

Published On:Apr 19, 2019 | 3:24 pm

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ഇതില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അന്ന് താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. അല്ലെങ്കില്‍ കേസ് കൊടുത്ത സി.പി.എം മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി പൊതുജീവിതം അവസാനിപ്പിക്കണം. സി.പി.എം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. കൊല്ലപ്പെട്ടവരെ വിവസ്ത്രരാക്കിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. വിവസ്ത്രരാക്കിയുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിയുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കും. ഭീകരവാദികളെ കുറിച്ച് പറയുമ്പോള്‍ അത് മുസ്ലിം വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും അത് മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നുമൊക്കെ പറയുന്നത് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കേസ് നിലനില്‍ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നില്‍ ഉദ്യോഗസ്ഥ ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ട്. അതിന്റെ അവസ്ഥ ഇപ്പോള്‍ എന്തായെന്ന് ചിന്തിക്കുന്നത് നല്ലതാണ്. കേസുകള്‍ ഒരുതരത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുകയാണ് ചെയ്തത്. ശബരിമല വിഷയത്തില്‍ അജണ്ട സെറ്റ് ചെയ്തുവെന്നായിരുന്നു ആദ്യ പ്രചാരണം. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശബരിമല അജണ്ടയായി തന്നെ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കിത്തന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിക്കുകയാണ്. ഇതിനായി സാമാന്യ മര്യാദയില്ലാത്ത രീതിയില്‍ കുപ്രചാരണം നടത്തുന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് മറുപടി നല്‍കും. നരേന്ദ്രമോദിയുടെ യാത്രാ സംഘത്തോടൊപ്പം സഞ്ചരിക്കാന്‍ കേരളത്തിലെ ജനങ്ങളും തയ്യാറായിക്കഴിഞ്ഞുവെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.

 

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്