Wednesday, February 19th, 2020

രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

സംസ്ഥാന രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികളെയും സന്ദര്‍ശിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

Published On:Aug 24, 2019 | 4:40 pm

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കിയ ശേഷം സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ തിരിച്ചയക്കാനാണ് തീരുമാനം. ഒമ്പത് പ്രതിപക്ഷ നേതാക്കളോടൊപ്പമാണ് രാഹുല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് ഒപ്പമുള്ളത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താന്‍ ഇവിടം സന്ദര്‍ശിക്കണമെന്ന ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികളെയും സന്ദര്‍ശിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ജമ്മു കശ്മീരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സ്വന്തം നാട്ടിലെത്താന്‍ നേരത്തെ രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും തടഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി