Wednesday, December 11th, 2019

കാറില്‍ കടത്തുകയായിരുന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊച്ചി: ദേശീയപാതയിലൂടെ ആഡംബര കാറില്‍ കൊണ്ടുവന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറിലുണ്ടായിരുന്നവരെ പിടികൂടാനായില്ല. ദേശീയപാത ബൈപാസില്‍ കുമ്പളം ടോള്‍പ്ലാസയില്‍ എക്‌സൈസ് സംഘത്തെ കണ്ടു തിരിച്ചുപാഞ്ഞ ആഡംബര കാര്‍ മാടവനയിലെ ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയതോടെ എക്‌സൈസിന്റെ പിടിയില്‍ ആകുകയായിരുന്നു. കാറില്‍ 35 ലീറ്റര്‍ വീതം കൊള്ളുന്ന 10 കന്നാസുകളിലായി കറുത്ത മുണ്ടുകൊണ്ടു മൂടി പിന്‍സീറ്റിലും സീറ്റിന്റെ അടിയിലുമായി നിരത്തിവച്ച നിലയിലായിരുന്നു സ്പിരിറ്റ്. കാര്‍ ഉപേക്ഷിച്ച് ഓടിയ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും ഫിഷറീസ് കോളജിന്റെ സമീപത്തു കാത്തുകിടന്നിരുന്ന മറ്റൊരു കാറില്‍ … Continue reading "കാറില്‍ കടത്തുകയായിരുന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി"

Published On:May 3, 2014 | 12:10 pm

കൊച്ചി: ദേശീയപാതയിലൂടെ ആഡംബര കാറില്‍ കൊണ്ടുവന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറിലുണ്ടായിരുന്നവരെ പിടികൂടാനായില്ല. ദേശീയപാത ബൈപാസില്‍ കുമ്പളം ടോള്‍പ്ലാസയില്‍ എക്‌സൈസ് സംഘത്തെ കണ്ടു തിരിച്ചുപാഞ്ഞ ആഡംബര കാര്‍ മാടവനയിലെ ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയതോടെ എക്‌സൈസിന്റെ പിടിയില്‍ ആകുകയായിരുന്നു. കാറില്‍ 35 ലീറ്റര്‍ വീതം കൊള്ളുന്ന 10 കന്നാസുകളിലായി കറുത്ത മുണ്ടുകൊണ്ടു മൂടി പിന്‍സീറ്റിലും സീറ്റിന്റെ അടിയിലുമായി നിരത്തിവച്ച നിലയിലായിരുന്നു സ്പിരിറ്റ്. കാര്‍ ഉപേക്ഷിച്ച് ഓടിയ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും ഫിഷറീസ് കോളജിന്റെ സമീപത്തു കാത്തുകിടന്നിരുന്ന മറ്റൊരു കാറില്‍ കയറി സ്ഥലംവിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പുലര്‍ച്ചെ മുതല്‍ ടോള്‍പ്ലാസയില്‍ വാഹനപരിശോധന നടത്തിയത്. പിടിയിലായ കാര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി താജുദ്ദീന്റേതാണ്. ഇയാളെ എക്‌സൈസ് സംഘം ചോദ്യം
ചെയ്തു.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു