Sunday, February 23rd, 2020

സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു

വിട പറഞ്ഞത് ഡാന്‍സിംഗ് ക്രിക്കറ്റര്‍

Published On:Sep 7, 2019 | 10:41 am

ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദിര്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം. സെപ്റ്റംബര്‍ 15ന് തന്റെ 64-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് വേര്‍പാട്. 1970, 80 കാലഘട്ടങ്ങളില്‍ പാക് ബൗളിങ്ങിന്റെ നെടുംതൂണായിരുന്നു അബ്ദുല്‍ ഖാദിര്‍.
എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഡാന്‍സിംഗ് ആക്ഷനും ടേണുംകൊണ്ട് ഖാദിര്‍ നടന്നുകയറിയത് ലെഗ് സ്പിന്നിന്റെ പരിഷ്‌കര്‍ത്താവ് എന്ന പദവിയിലേക്കായിരുന്നു.
കൈവിരലുകളില്‍ ഒളിപ്പിച്ച മാന്ത്രികതയുമായി ക്രീസിനെ അദ്ദേഹം അടക്കിവാണപ്പോള്‍ അതേ മാതൃക പിന്തുടര്‍ന്ന് ഒരുപിടി സ്പിന്‍ ഇതിഹാസങ്ങള്‍ വളര്‍ന്നു.
മുഷ്താഖ് അഹമ്മദ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയവരുടെ ഗുരുതുല്യനും കൂടിയായിരുന്നു ഖാദിര്‍. 1977 ഡിസംബര്‍ 14ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1990 വരെ ടെസ്റ്റ് കളിച്ചു.
67 മത്സരങ്ങളില്‍ 236 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. 1983 ജൂണില്‍ ന്യൂസിലന്‍ഡിനെതിരായിരുന്നു ഏകദിന അരങ്ങേറ്റം. 1993ല്‍ വിരമിക്കുമ്പോഴേക്കും 132 വിക്കറ്റുകളും നേടി. 1987ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ആ പരമ്പരയില്‍ മൂന്ന് ടെസ്റ്റിലായി 30 വിക്കറ്റു വീഴ്ത്തി.
ഗൂഗ്ലിയും ഫ്‌ലിപ്പറും ആയുധമാക്കിയാണ് ഖാദിര്‍ 70-80 കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ ബൗളിംഗിന്റെ നെടുംതൂണായി വാണത്. ഏതാനും മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ നായകനുമായിരുന്നു. വിരമിച്ച ശേഷം പാക് സെലക്ടറായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു. ക്രിക്കറ്റര്‍ ഉമര്‍ അക്മല്‍ മരുമകനാണ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    10 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    12 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    12 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    12 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍