Wednesday, May 27th, 2020

സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

ജൂണ്‍ ഒന്നാം തീയതി മുതല്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കും.

Published On:Apr 25, 2019 | 12:40 pm

തിരു: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോണ്‍ട്രാക്ട് കാര്യേജുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസുകളില്‍ വ്യാപകമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇവയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ബസുകളില്‍ ജൂണ്‍ ഒന്നാം തീയതി മുതല്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടിയുണ്ടാകും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഏതു വിധത്തിലാണ് നിരക്ക് നിശ്ചയിക്കേണ്ടതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് ബുക്കിംഗ ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇത്തരം ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ ഉണ്ടാക്കുകയും അവ കര്‍ശനമാക്കുകയും ചെയ്യും. കോണ്‍ട്രാക്ട് കാര്യേജ് എന്ന വ്യവസ്ഥ ലംഘിച്ച് ഗുഡ്‌സ് കാര്യേജ് ആയി പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ പോലീസിന്റെയും നികുതി വകുപ്പിന്റെയും സഹകരണത്തോടെ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്