Friday, April 16th, 2021

നാല്‍പതിനായിരം ഗാനങ്ങള്‍; റെക്കോര്‍ഡുകളുടെ രാജാവ്; അത്ഭുതഗായകന് വിട

എസ് പി ബി എന്ന ഇന്ത്യന്‍ സംഗീത ലോകത്തെ പകരംവെക്കാനില്ലാത്ത ആ പ്രതിഭാധനന്റെ ഓര്‍മകള്‍ക്കൊപ്പം ലോകം മുഴുവന്‍ അലയടിക്കുകയാണ് അദ്ദേഹം പാടി മുഴുമിപ്പിച്ചു പോയ നാല്‍പതിനായിരത്തോളം അമൂല്യ ഗാനങ്ങളും. കൊവിഡ് ബാധിച്ച ശേഷം ഗുരുതരാവസ്ഥയിലായിരുന്ന എസ് പി ബി പിന്നീട് കൊവിഡ് വൈറസ് മുക്തമായെന്ന വാര്‍ത്ത ലോകമെങ്ങുമുള്ള സംഗീതപ്രേമികളില്‍ ചെറുതല്ലാത്ത ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്. എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കിക്കൊണ്ട് ആ ഗാനമാന്ത്രികന്‍ എന്നന്നേക്കുമായി പറന്നകലുമ്പോള്‍ അദ്ദേഹം പാടിയതും അഭിനയിച്ചതുമായ നിരവധി ഹിറ്റ് ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ … Continue reading "നാല്‍പതിനായിരം ഗാനങ്ങള്‍; റെക്കോര്‍ഡുകളുടെ രാജാവ്; അത്ഭുതഗായകന് വിട"

Published On:Sep 25, 2020 | 3:42 pm

എസ് പി ബി എന്ന ഇന്ത്യന്‍ സംഗീത ലോകത്തെ പകരംവെക്കാനില്ലാത്ത ആ പ്രതിഭാധനന്റെ ഓര്‍മകള്‍ക്കൊപ്പം ലോകം മുഴുവന്‍ അലയടിക്കുകയാണ് അദ്ദേഹം പാടി മുഴുമിപ്പിച്ചു പോയ നാല്‍പതിനായിരത്തോളം അമൂല്യ ഗാനങ്ങളും. കൊവിഡ് ബാധിച്ച ശേഷം ഗുരുതരാവസ്ഥയിലായിരുന്ന എസ് പി ബി പിന്നീട് കൊവിഡ് വൈറസ് മുക്തമായെന്ന വാര്‍ത്ത ലോകമെങ്ങുമുള്ള സംഗീതപ്രേമികളില്‍ ചെറുതല്ലാത്ത ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്. എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കിക്കൊണ്ട് ആ ഗാനമാന്ത്രികന്‍ എന്നന്നേക്കുമായി പറന്നകലുമ്പോള്‍ അദ്ദേഹം പാടിയതും അഭിനയിച്ചതുമായ നിരവധി ഹിറ്റ് ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തുകൊണ്ട് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. 1966 ല്‍ ആദ്യ സിനിമയില്‍ പാടിയപ്പോള്‍ മുതല്‍ തന്റെ അനിതരസാധാരണമായ ശബ്ദത്തിലൂടെ കേള്‍വിക്കാരില്‍ പ്രണയവും ഭക്തിയും കുസൃതിയും ദേഷ്യവും വിരഹവുമെല്ലാം അങ്ങേയറ്റം തീവ്രമായി അനുഭവിപ്പിക്കാന്‍ എസ് പി ബിക്ക് കഴിഞ്ഞു. എസ്പിബിയെ ഭാഗ്യചിഹ്നമായാണ് സിനിമാ ലോകം കണ്ടിരുന്നത്. മിക്ക ചിത്രങ്ങളുടേയും തുടക്കത്തില്‍ എസ്പിബിയുടെ ഒരു പാട്ട് ഉള്‍പ്പെടുത്തിയിരുന്നതും അതുകൊണ്ട് തന്നെയാണ്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന് എസ്പി ബാലസുഭ്രഹ്‌മണ്യത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. 16 ഭാഷകളിലായാണ് എസ്പിബിനാല്‍പ്പതിായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചത്. ഇതിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനും എസ്പിബിക്ക് റെക്കോര്‍ഡുണ്ട്. 12 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ ആലപിച്ചതിനാണ് റെക്കോര്‍ഡ്. ഉപേന്ദ്ര കുമാര്‍ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങള്‍ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴില്‍ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയില്‍ ഒറ്റ ദിവസത്തില്‍ 19 ഗാനങ്ങളും പാടിയിട്ടുണ്ട്. ഇതിന് പുറമെ മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങള്‍, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, എന്‍ടിആര്‍ പുരസ്‌കാരം, ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷന്‍, എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  6 days ago

  രാജ്യത്ത് കോവിഡ് അതിരൂക്ഷം

 • 2
  6 days ago

  വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

 • 3
  6 days ago

  ശബരിമല നട ഇന്ന് തുറക്കും

 • 4
  7 days ago

  ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

 • 5
  1 week ago

  കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

 • 6
  1 week ago

  24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

 • 7
  1 week ago

  തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

 • 8
  1 week ago

  മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

 • 9
  1 week ago

  മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു