Thursday, December 12th, 2019

ദക്ഷിണ കൊറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല

സൈനിക സഖ്യത്തിന്റെ വാര്‍ഷിക സംഭാവന 5 ബില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്.

Published On:Nov 22, 2019 | 10:02 am

വാഷിംഗ്ടണ്‍:  സൈനിക ചെലവിനെച്ചൊല്ലി ദക്ഷിണ കൊറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും. റിപ്പോര്‍ട്ടുകള്‍ തള്ളി യു.എസ് പ്രതിരോധ സെക്രട്ടറിയും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയവും രംഗത്തെത്തി.
ദക്ഷിണ കൊറിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നും യു.എസ് സൈന്യം പിന്‍മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. അത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉള്ളതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
സൈനിക വിന്യാസത്തിന്റെ ചെലവിലേക്ക് ദക്ഷിണ കൊറിയ പങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് 4000 സൈനികരെ അമേരിക്ക പിന്‍വലിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈനിക സഖ്യത്തിന്റെ വാര്‍ഷിക സംഭാവന 5 ബില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്നാണ് യു.എസ് ആവശ്യപ്പെട്ടത്. ഈ തുക അമേരിക്കന്‍ സൈന്യത്തെ സ്വന്തം രാജ്യത്ത് നിലനിര്‍ത്താന്‍ ദക്ഷിണ കൊറിയ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടിയിലധികം വരും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍