Thursday, October 22nd, 2020

ഇന്ത്യക്കെതിരായ പരമ്പര; ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഡുപ്ലെസിസ് ടീമില്‍ നിരിച്ചെത്തി

Published On:Mar 3, 2020 | 9:24 am

നസ്ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടീമില്‍ നിരിച്ചെത്തി. ക്വിന്റണ്‍ ഡിക്കോക്ക് നയിക്കുന്ന ടീമില്‍ വാന്‍ഡെര്‍ ദസ്സനും തിരിച്ചെത്തി. ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം. തബ്രൈസ് ഷംസിക്ക് പകരക്കാരനായാണ് ലിന്‍ഡെ ടീമിലെത്തിയിരിക്കുന്നത്.019 ലോകകപ്പിനു ശേഷം ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടില്ല. അടുത്തിടെയാണ് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുന്നതായി അറിയിച്ചത്. മാര്‍ച്ച് 12ന് ധര്‍മശാലയിലാണ് ആദ്യ മത്സരം. മാര്‍ച്ച് 15ന് ലഖ്‌നൗവില്‍ രണ്ടാം ഏകദിനം, മാര്‍ച്ച് 18ന് കൊല്‍ക്കത്തയില്‍ മൂന്നാം ഏകദിനവും നടക്കും.
ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), ടെംബ ബവുമ, റസ്സി വാന്‍ഡെര്‍ ദസ്സന്‍, ഫാഫ് ഡുപ്ലെസിസ്, കെയ്ല്‍ വെറെയ്‌നെ, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലെര്‍, ജോണ്‍ജോണ്‍ സ്മട്ട്‌സ്, ആന്‍ഡില്‍ ഫെഹ്‌ലുക്വായോ, ലുങ്കി എന്‍ഗിഡി, ലുഥോ സിപാംല, ബ്യുറന്‍ ഹെന്റിക്‌സ്, ആന്റിച്ച് നോര്‍ഹെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    7 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    8 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    11 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല