Wednesday, January 22nd, 2020

കണ്‍നിറയെ കണ്ട് മഹാവിസ്മയം

വലയ സൂര്യഗ്രഹണം വ്യക്തമായും ഭംഗിയിലും ദൃശ്യമായത് ചെറുവത്തൂരില്‍

Published On:Dec 26, 2019 | 11:33 am

കണ്ണൂര്‍: കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. വടക്കന്‍ കേരളത്തിലെ കാസര്‍കോട് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30 യോടെയാണ് ഗ്രഹണം തുടങ്ങിയത്. പൂര്‍ണ്ണ വലയ സൂര്യഗ്രഹണം നാലു മിനിറ്റ് മാത്രം നീണ്ടു നിന്നു.
അയ്യായിരത്തോളം പേരാണ് ചെറുവത്തൂറില്‍ എത്തിയത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറച്ച് ഡയമണ്ട് റിംഗ് പ്രത്യക്ഷപ്പെട്ടതോടെ രാവിലെ 9.30 ക്ക് തന്നെ ഇരുട്ട് പരന്ന് സന്ധ്യയായ പ്രതീതിയായിരുന്നു. 11.10 വരെ ഗ്രഹണം തുടര്‍ന്നു. തെക്കന്‍ ജില്ലകളില്‍ ഭാഗികമായിട്ടായിരുന്നു ദൃശ്യം. നിരവധി പേരാണ് വടക്കന്‍ കേരളത്തില്‍ സൂര്യഗ്രഹണം കാണാനെത്തിയത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത് എന്ന് ശാസ്ത്രലോകം നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്കയിടത്തും പ്രത്യേക കണ്ണടയും മറ്റും ഒരുക്കിയായിരുന്നു വിസ്മയത്തെ വരവേറ്റത്.
മധ്യകേരളത്തിലെ ജില്ലകളില്‍ 90 ശതമാനം മാത്രമായിരുന്നു ദൃശ്യമായത്. കോട്ടയത്ത് ദേവമാതാ കോളേജിന്റെ മൈതാനത്ത് അയ്യായിരത്തോളം പേരാണ് വിസ്മയം കാണാന്‍ എത്തിയിരുന്നത്. പ്രത്യേക കണ്ണട ഉള്‍പ്പെടെ ഒരുക്കിയിരുന്ന സൗകര്യം ആസ്വദിക്കുന്നതിനായി കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയാണ് എത്തിയിരുന്നത്. കൊച്ചിയില്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ടെലിസ്‌കോപ് വഴിയായിരുന്നു സൗര്യം നല്‍കിയിരുന്നത്. 96 ശതമാനത്തോളം മാത്രമായിരുന്നു കൊച്ചിയില്‍ സൂര്യഗ്രഹണം ദൃശ്യമായത്.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    17 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    17 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    17 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    20 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    20 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    20 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    20 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍