Monday, January 27th, 2020

വലയ സൂര്യഗ്രഹണം തുടങ്ങി

കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം.

Published On:Dec 26, 2019 | 9:10 am

കോഴിക്കോട്: അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു. വടക്കന്‍ മേഖലകളില്‍ ഗ്രഹണം കൂടുതല്‍ വ്യക്തമായിത്തുടങ്ങി. വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്.
കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണവും കാണാം. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ എക്‌സ്‌റേ ഫിലിം എന്നിവ ഉപയോഗിച്ചോ ഗ്രഹണം കാണരുത്. സോളാര്‍ ഫില്‍റ്ററുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍