Wednesday, May 27th, 2020

സോളാര്‍; ശ്രീധരന്‍ നായര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍നായരില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മുന്‍ പി.എ.ടെനി ജോപ്പന്‍ എന്നിവരാണ് പ്രതികള്‍. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് കേസ്. മുഖ്യമന്ത്രിയെ സരിതക്കൊപ്പം പോയി കണ്ടശേഷമാണ് അവസാന ഗഡു തുക … Continue reading "സോളാര്‍; ശ്രീധരന്‍ നായര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു"

Published On:Oct 26, 2013 | 9:55 am

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍നായരില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മുന്‍ പി.എ.ടെനി ജോപ്പന്‍ എന്നിവരാണ് പ്രതികള്‍.
പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് കേസ്. മുഖ്യമന്ത്രിയെ സരിതക്കൊപ്പം പോയി കണ്ടശേഷമാണ് അവസാന ഗഡു തുക കൈമാറിയതെന്ന ശ്രീധരന്‍ നായരുടെ വാദം വലിയ വിവാദം ഉണ്ടാക്കിയിരുന്നു. കേസില്‍ വാദിയായ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മുമ്പ് നല്‍കിയ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളാണ് ഇതിലും ആവര്‍ത്തിച്ചതെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീധരന്‍ നായര്‍തന്നെ കാണാന്‍ വന്നതായും പാറമടകളെക്കുറിച്ചുള്ള കാര്യം സംസാരിച്ചതായും പ്രസ്താവനയിലുണ്ട്. 239 പേജുള്ള കുറ്റപത്രത്തോടൊപ്പം നൂറു രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 40 സാക്ഷികളാണുള്ളത്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്