Saturday, May 30th, 2020

എസ്എന്‍ഡിപി നിലപാട്; അനുകൂലം: കോടിയേരി

എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരാണ്.

Published On:May 23, 2018 | 12:19 pm

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരാണ്. അവര്‍ ചെങ്ങന്നൂരില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. എസ്എന്‍ഡിപിയുടെ പിന്തുണ നിര്‍ണായകമാമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ നിലപാട് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോടിയേരി ചെങ്ങന്നൂരിലെ എസ്എന്‍ഡിപി ശാഖാമന്ദിരത്തില്‍ സന്ദര്‍ശനം നടത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യൂണിയന്‍ ഓഫീസിലെ ഭാരവാഹികളുമായി കോടിയേരി ചര്‍ച്ച നടത്തുകയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    9 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    11 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    13 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    13 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    13 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി