Wednesday, January 22nd, 2020

സദാശിവൻ! ഇത് അടിമാലിയിലെ അദ്ഭുത മനുഷ്യൻ; ശാ​രീ​രി​ക പ്ര​ത്യേ​ക​ത​കൾ കൊണ്ട് പാമ്പുകൾ ഇയാളെ ആക​ര്‍​ഷി​ച്ച്‌ കടിക്കുന്നു; കടിയേറ്റത് മുപ്പത് തവണയിലേറെ തവണ

വി​ഷ​മി​ല്ലാ​ത്ത പാമ്ബു​ക​ള്‍​മു​ത​ല്‍ ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ര്‍​ഖ​ന്‍ പാമ്ബു​ക​ള്‍​വ​രെ ത​ന്നെ ക​ടി​ക്കാ​ന്‍ തേ​ടി​യെ​ത്തു​മെ​ന്ന് സ​ദാ​ശി​വ​ന്‍ പ​റ​യു​ന്നു

Published On:Jan 13, 2020 | 10:52 am

അ​ടി​മാ​ലി: സ്ഥി​ര​മാ​യി പാമ്പുക​ടി​യേ​ല്‍​ക്കു​ന്ന ഒ​രാ​ളു​ണ്ട് അ​ടി​മാ​ലി​യി​ല്‍. ക​ള​രി​ക്ക​ല്‍ സ​ദാ​ശി​വ​നാ​ണ് ഈ ​അ​ദ്ഭു​ത​മ​നു​ഷ്യ​ന്‍. ജീ​വി​ത​ത്തി​ല്‍ ഇ​തു​വ​രെ മു​പ്പ​തി​ല​ധി​കം ത​വ​ണ സ​ദാ​ശി​വ​നെ പാമ്ബു ക​ടി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു ര​ണ്ടു​ദി​വ​സം മു​ന്പ് സ​ദാ​ശി​വ​നെ പാമ്ബു ക​ടി​ച്ചു.

വി​ഷ​മി​ല്ലാ​ത്ത പാമ്പു​ക​ള്‍​മു​ത​ല്‍ ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ര്‍​ഖ​ന്‍ പാമ്പു​ക​ള്‍​വ​രെ ത​ന്നെ ക​ടി​ക്കാ​ന്‍ തേ​ടി​യെ​ത്തു​മെ​ന്ന് സ​ദാ​ശി​വ​ന്‍ പ​റ​യു​ന്നു. ഭ​യ​മി​ല്ലെ​ങ്കി​ലും സ്ഥി​ര​മാ​യിപാമ്ബു​ക​ടി​യേ​ല്‍​ക്കു​ന്ന​തി​ന്‍റെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ള്‍ ഉ​ണ്ടെ​ന്ന് സ​ദാ​ശി​വ​ന്‍ പ​റ​ഞ്ഞു.

ഓ​രോ​ത​വ​ണ പാമ്പു​ക​ടി​യേ​ല്‍​ക്കു​ന്പോ​ഴും സ​ദാ​ശി​വ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്തു​ള്ള ഡോ. ​അ​ബ്ദു​ള്‍ സ​ലി​മി​ന്‍റെ വി​ഷ​ചി​ക​ത്സ​യാ​ണ്.
ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളാ​ണ്പാമ്ബു​ക​ളെ സ​ദാ​ശി​വ​നി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച്‌ പാ​ന്പു​ക​ടി​യേ​ല്‍​ക്കാ​ന്‍ ഇ​ട​വ​രു​ത്തു​ന്ന​തെ​ന്ന് ഡോ. ​അ​ബ്ദു​ള്‍ സ​ലിം പ​റ​ഞ്ഞു. അ​ഞ്ചോ ആ​റോ വ​ര്‍​ഷം​മു​ന്പാ​ണ് ആ​ദ്യ​മാ​യി ത​ന്നെ പാ​ന്പ് ക​ടി​ച്ച​തെ​ന്നാ​ണ് സ​ദാ​ശി​വ​ന്‍റെ ഓ​ര്‍​മ.

പ​ച്ച​മ​രു​ന്നു​ക​ളും വി​ഷ​ക്ക​ല്ലു​ക​ളു​മാ​ണ് പാമ്പു​ക​ടി​യേ​ല്‍​ക്കു​ന്പോ​ഴു​ള്ള ചി​കി​ത്സ. ഓ​രോ​ത​വ​ണ ക​ടി​യേ​ല്‍​ക്കു​ന്പോ​ഴും ക​ഴി​ഞ്ഞ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ല്‍​നി​ന്ന് മ​ന​സ് കൈ​വ​രി​ച്ച ആ​ത്മ​ബ​ല​മാ​ണ് ചി​കി​ത്സ​ക്കൊ​പ്പം സ​ദാ​ശി​വ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ത്തു​ന്ന​ത്.

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    21 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    21 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍