Saturday, December 14th, 2019

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

വെള്ളം കയറിയ വീട് വൃത്തിയാക്കാന്‍ പോകുമ്പോള്‍ പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

Published On:Aug 13, 2019 | 9:24 am

വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും പാമ്പുകളെയാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന പാമ്പുകള്‍, ഇതില്‍ വിഷമുള്ളവയും ഉണ്ടാകും. വീട് വൃത്തിയാക്കാന്‍ പോകുമ്പോള്‍ പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി അധവാ പാമ്പ് കടിയേറ്റാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക.
പാമ്പ് കടിയേറ്റ വ്യക്തിയോട് ചെയ്യേണ്ടത്
രോഗിയെ മാനസികമായി സമാധാനിപ്പിക്കുക. രോഗിയെ പ്രത്യേകിച്ച് രോഗിയുടെ കടിയേറ്റ ഭാഗത്തെ കഴിയുന്ന അത്രയും അനക്കാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ നടത്തി കൊണ്ട് പോകാതെ ഓട്ടോ, കാര്‍, ജീപ്പ് തുടങ്ങി കടിയേറ്റ ഭാഗം അധികം ചലിപ്പിക്കാതെ ആശുപതിയില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗം നോക്കുക. എത്രയും വേഗം ആശുപതിയില്‍ എത്തിക്കൂക. ഡോക്ടറോട് സംഭവിച്ച കാര്യങ്ങള്‍ പ്രത്യേകിച്ച് ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ കൃത്യമായി പറയുക. ശരീരത്തില്‍ ഇറുക്കിപിടിച്ചിരുക്കുന്ന ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പാമ്പ് കടിച്ചാല്‍ വരാവുന്ന ലക്ഷണങ്ങള്‍:
വിഷപല്ലുകളുടെ പാട് കാണാം. കടിയേറ്റഭാഗത്ത് ചുറ്റും നീരും വീക്കവും വരാം. മുറിവുകള്‍ ഉണ്ടാകാം. മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം. ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം. കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം.
രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര വരാന്‍ ഇടയുണ്ട്, മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്. വായില്‍ നിന്നും നുരയും പതയും വരിക, സംസാരിക്കാനും ചൂണ്ടുകള്‍ അനക്കാനും ബുദ്ധിമുട്ട് വരിക, ശ്വാസമുട്ടല്‍, നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍, കടിയേറ്റ ഭാഗത്തിന് സമീപമുള്ള മാംസ ചീഞ്ഞു പോകുന്നത് പോലെ നശിക്കുക, ശക്തിയായ വയര്‍ വേദനയെടുക്കുക, കണ്ണ്‌പോള തൂങ്ങി അടഞ്ഞു പോകുക, തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്. പാമ്പ് കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.

LIVE NEWS - ONLINE

  • 1
    50 mins ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 2
    55 mins ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 3
    60 mins ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 4
    1 hour ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 5
    1 hour ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 6
    1 hour ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 7
    2 hours ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 8
    2 hours ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 9
    2 hours ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍