Tuesday, May 26th, 2020

സ്മാര്‍ടിസാന്‍ ജ്യാങ്ഗുവോ പ്രോ 3

ടിക് ടോക്കിന്റെ മാതൃസ്ഥാപനം ബൈറ്റ്ഡാന്‍സ് പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിയത്

Published On:Nov 5, 2019 | 12:27 pm

ടിക് ടോക്കിന്റെ മാതൃസ്ഥാപനം ബൈറ്റ്ഡാന്‍സ് പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. സ്മാര്‍ടിസാന്‍ ജ്യാങ്ഗുവോ പ്രോ 3. സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ടിസാന്‍ ഏറ്റെടുത്തതിന് ശേഷം പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണിത്. 2899 ചൈനീസ് യുവാന്‍ (ഏകദേശം 29,000 രൂപ) ആണ് ജ്യാങ്ഗുവോ പ്രോ 3 യുടെ എട്ട് ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില. എട്ട് ജിബി റാം/ 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,199 യുവാന്‍ (ഏകദേശം 32,000 രൂപ) ആണ് വില. 12 ജിബി റാം/256 ജിബി പതിപ്പിന് 3,599 യുവാന്‍ ( (ഏകദേശം 36,000 രൂപ) ആണ് വില.
48 എംപി ക്വാഡ് ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. 48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 586 സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 13 എംപി വൈഡ് ആംഗിള്‍ സെന്‍സറും എട്ട് എംപി ടെലിഫോട്ടോ ലെന്‍സും അഞ്ച് എംപി മാക്രോ ലെന്‍സും ഫോണിനുണ്ട്. 20 എംപി സെന്‍സറാണ് സെല്‍ഫിയ്ക്ക് നല്‍കിയിരിക്കുന്നത്. 4000 എംഎഎച്ച് ബാറ്ററി.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്