Wednesday, December 11th, 2019

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഉപ്പ്!

ചര്‍മ്മം തിളങ്ങുന്നതിന് ഉപ്പും ഓയിലും ഉപയോഗിക്കാവുന്നതാണ്

Published On:Nov 9, 2019 | 12:57 pm

ഉപ്പ് എടുത്ത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ഇത് സ്‌ക്രബ്ബര്‍ പോലെ ആക്കിയിട്ട് വേണം മുഖത്ത് ഉപയോഗിക്കുന്നതിന്. ഇനി ഈ മിശ്രിതം നിങ്ങള്‍ക്ക് മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മം തിളങ്ങുന്നതിന് ഉപ്പും ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ മുകളില്‍ പറഞ്ഞ തരത്തില്‍ മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും എല്ലാം തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് അകാലവാര്‍ദ്ധക്യം ചെറുത്ത്, ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
ബ്ലാക്ക്‌ഹെഡ്‌സ് എന്നും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിന് നമുക്ക് ഈ ഉപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഇനി ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ വീട്ടില്‍ ചെയ്യാന്‍ കഴിയും. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റമറിയാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    1 min ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 2
    59 mins ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    2 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 4
    2 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 5
    2 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 6
    2 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 7
    3 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 8
    3 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 9
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു