Monday, April 6th, 2020

ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി

സംഭവം വിവാദത്തിലേക്ക്

Published On:Feb 22, 2020 | 12:07 pm

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമാകുന്നു. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്.
കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ശുഹൈബിനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കുന്നത് എന്നതാണ് വിവാദത്തിന് കാരണം.
കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശുപാര്‍ശയിലാണ് ജോലി നല്‍കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഏത് ശുപാര്‍ശയുടെ പേരിലായാലും ശുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും ശുഹൈബിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നുമാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കണ്ണൂര്‍ ഡിസിസി നേതൃത്വം പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    9 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    9 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    10 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    10 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    10 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    11 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും