Wednesday, December 11th, 2019

പുല്‍പ്പള്ളിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ഇന്നലെ രാത്രി 11 മണിയോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിന് സമീപമാണ് സംഭവം.

Published On:May 25, 2019 | 10:16 am

കല്‍പ്പറ്റ: പുല്‍പ്പള്ളി കാപ്പിസെറ്റില്‍ യുവാവ് വെടിയേറ്റ് മരിച്ചു. നിതിന്‍ പത്മനാഭന്‍ (32) ആണ് മരിച്ചത്. വെടിവെപ്പില്‍ ഗുരുതരപരിക്കേറ്റ കിഷോര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍ ചാര്‍ളി എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
ഇന്നലെ രാത്രി 11 മണിയോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിന് സമീപമാണ് സംഭവം. നിതിന്റെ നെഞ്ചിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. വാക് തര്‍ക്കമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കര്‍ണാടക വനാതിര്‍ത്തിപ്രദേശമായതിനാല്‍ പ്രതി വനത്തിലേക്ക് കടന്നെന്നാണ് പോലീസ് കരുതുന്നത്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    16 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    16 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    16 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    16 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    17 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    17 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    17 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    17 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു