Wednesday, February 26th, 2020

നിങ്ങളുടേത് ഗാംഭീര്യമുള്ള ശബ്ദമാണല്ലോ,പുകവലിച്ചിട്ടുണ്ടോ? ;ശശി തരൂരിന്റെ മറുപടി ഇങ്ങനെ

പുകവലിയനുഭവം തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താങ്കള്‍ പുകവലിക്കാറുണ്ടോയെന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Published On:Feb 8, 2020 | 2:34 pm

പുകവലിയനുഭവം തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താങ്കള്‍ പുകവലിക്കാറുണ്ടോയെന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.

‘സര്‍ നിങ്ങള്‍ പുകവലിച്ചിട്ടുണ്ടോ? നിങ്ങളുടേത് ഗാം
ഭീര്യമുള്ള ശബ്ദമാണല്ലോ. അറിയാനുള്ള ആകാംക്ഷകൊണ്ടാണ് ചോദിക്കുന്നത്’. ശശിതരൂരിനോട് ലവ് ദത്ത എന്ന് പേരുള്ള ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതിങ്ങനെയാണ്. ഉടന്‍ തന്നെ ശശിതരൂര്‍ അതിന് മറുപടിയുമായെത്തി.

sasi tharur എന്നതിനുള്ള ചിത്ര ഫലം

‘ഞാന്‍ സിഗരറ്റ് പരീക്ഷിച്ചത് ക്യൂബയിലെ ഹവാനയിലുള്ള കോപാകബാന ക്ലബില്‍ വെച്ചാണ്. ക്യൂബയില്‍ സിഗരറ്റുവലിക്കുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ വലിച്ചതിന്റെ അസഹ്യമായ ഒരു ഗന്ധം എന്റെ വായില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. ഒരിക്കലും താന്‍ സിഗരറ്റിന് അടിമപ്പെട്ടിട്ടില്ല’, തരൂര്‍ പറഞ്ഞു.

തരൂരിന്റെ ശബ്ദത്തിന് ആരാധകര്‍ ഏറെയുണ്ടെന്നാണ് ട്വിറ്ററിലെ സംസാരം.

ഇതിനുമുമ്പ് തരൂരിന്റെ ശബ്ദത്തെ പുകഴ്ത്തിയത് അമേരിക്കന്‍ കൊമേഡിയനായ ഹസന്‍ മിന്‍ഹാജ് ആണ്. പിക്‌സര്‍ സിനിമകളിലെ കടമാനിന്റെ ശബ്ദം പോലെയാണ് ശശിതരൂരിന്റെ ശബ്ദമെന്നാണ് ഹസര്‍ മിന്‍ഹാജ് പറഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    14 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    17 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി