Monday, September 21st, 2020

ഷെഹ്‌ലയുടെയും നവനീതിന്റെയും കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം

മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

Published On:Dec 6, 2019 | 11:20 am

തിരു: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിനും ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ കൊണ്ട് മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവനീതിന്റെ കുടുംബത്തിനും സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമനുവദിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പുതിയ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഹെല്‍ത്ത് ടീച്ചറുടെയും ചങ്ങാതി ഡോക്ടറുടെയും സേവനമാണ് സ്‌കൂളുകളില്‍ ഒരുക്കുന്നത്. ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആര്‍ദ്ര വിദ്യാലയം എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഒടിഞ്ഞ ഡെസ്‌കിന്റെ പട്ടികയും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ചാണ് കുട്ടികള്‍ കളിച്ചത്. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു. കുറച്ചു ദൂരം മുന്നോട്ട് പോയ നവനീത് മുഖമിടിച്ച് താഴെ വീഴുകയായിരുന്നു.
നവനീത് ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും സ്‌കൂളില്‍ ഉണ്ടായിരുന്ന പിടിഎ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    8 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    9 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    9 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    9 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    9 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    9 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    10 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    10 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍