Wednesday, January 22nd, 2020

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നിവേദും റഹീമും വിവാഹിതരായി

സംസ്ഥാനത്തെ രണ്ടാം സ്വവര്‍ഗ വിവാഹം

Published On:Dec 31, 2019 | 9:42 am

ആലപ്പുഴ: കേരളത്തിലെ രണ്ടാം പുരുഷ സ്വവര്‍ഗ ദമ്പദികളുടെ വിവാഹം നടന്നു. നിവേദും റഹീമുമാണ് വിവാഹിതരായത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. പരസ്പരം മോതിരം മാറിയ ശേഷം ചുംബനം നല്‍കി ചടങ്ങുകള്‍ അവസാനിപ്പിക്കുകയായിരുന്നു. ബ്ലാംഗ്ലൂരിലെ ചിന്നപനഹള്ളി ലേക്കില്‍ വെച്ചായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മെഹന്ദി ചടങ്ങും നടത്തിയിരുന്നു. വിവിഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്.
കൊച്ചി സ്വദേശിയാണ് നിവേദ്, റഹിം ആലപ്പുഴ സ്വദേശിയാണ്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു-നികേഷ് എന്നിവരുടെ വിവാഹത്തില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
നേരത്തെ നിവേദിന്റെയും റഹിമിന്റെയും പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമായിരുന്നു. യുഎഇയിലാണ് റഹിം ജോലി ചെയ്യുന്നത്. ബംഗളുരുവില്‍ ടെലി റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററാണ് നിവേദ്.

 

 

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍