Friday, November 15th, 2019

വിദ്യാലയങ്ങളില്‍ നവയുഗത്തിന്റെ പ്രവേശനോത്സവം

ആയിരക്കണക്കിന് കുരുന്നുകള്‍ അറിവും അക്ഷര മധുരവും നുകരാന്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളിലെത്തി. ആഹഌദം അലതല്ലിയ അന്തരീക്ഷത്തിലായിരുന്നു എങ്ങും പ്രവേശനോത്സവം. രക്ഷിതാക്കളും പിടിഎ യും നാട്ടുകാരും പലയിടങ്ങളിലും പ്രവേശനോത്സവം നാടിന്റെ മഹോത്സവമാക്കി. നമ്മുടെ നാട് മാറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ ഈ തുടക്കം ഈ കുതിപ്പിന്റെ സൂചനയാണ്. പിണറായി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാറ്റത്തിന്റെ ദിശയിലേക്കാണ് മുന്നേറുന്നത് എന്നതിന്റെ സൂചകം കുടിയാണ് സ്‌കൂളുകളില്‍ തുടക്കമിട്ട നവോത്ഥാനം. എല്ലാ കഴിവുകളും പരിപോഷിപ്പിക്കപ്പെടാന്‍ അവസരം ലഭിക്കുന്ന പുതു തലമുറയാകും കേരളത്തിന്റെ ഭാവി തീരുമാനിക്കുക. … Continue reading "വിദ്യാലയങ്ങളില്‍ നവയുഗത്തിന്റെ പ്രവേശനോത്സവം"

Published On:Jun 6, 2019 | 1:53 pm

ആയിരക്കണക്കിന് കുരുന്നുകള്‍ അറിവും അക്ഷര മധുരവും നുകരാന്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളിലെത്തി. ആഹഌദം അലതല്ലിയ അന്തരീക്ഷത്തിലായിരുന്നു എങ്ങും പ്രവേശനോത്സവം. രക്ഷിതാക്കളും പിടിഎ യും നാട്ടുകാരും പലയിടങ്ങളിലും പ്രവേശനോത്സവം നാടിന്റെ മഹോത്സവമാക്കി. നമ്മുടെ നാട് മാറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ ഈ തുടക്കം ഈ കുതിപ്പിന്റെ സൂചനയാണ്. പിണറായി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാറ്റത്തിന്റെ ദിശയിലേക്കാണ് മുന്നേറുന്നത് എന്നതിന്റെ സൂചകം കുടിയാണ് സ്‌കൂളുകളില്‍ തുടക്കമിട്ട നവോത്ഥാനം. എല്ലാ കഴിവുകളും പരിപോഷിപ്പിക്കപ്പെടാന്‍ അവസരം ലഭിക്കുന്ന പുതു തലമുറയാകും കേരളത്തിന്റെ ഭാവി തീരുമാനിക്കുക. സ്‌കൂളുകളെ ഹൈടെക്കാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കക്ഷിരാഷ്ട്രിയഭേദമില്ലാതെ നാട് അതിനൊപ്പം നിന്നു. കുറഞ്ഞ കാലം കൊണ്ട് വിദ്യാലയങ്ങളിലുണ്ടായ മാറ്റം വിവരണാതീതമാണ്. മഴ വന്നാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്ക് പകരം മികച്ച സൗകര്യമുള്ള കെട്ടിടങ്ങള്‍, ആധുനിക പഠനോപകരണങ്ങള്‍, ഐടിലാബ്, വാഹനം, ആവശ്യത്തിന് അധ്യാപകര്‍, പോഷക ഭക്ഷണം എന്നിങ്ങനെ സ്‌കൂളുകള്‍ എല്ലാ അര്‍ത്ഥത്തിലും സമൃദ്ധിയിലേക്ക്. വിദ്യാലയങ്ങള്‍ നാടിന്റെ പൊതു സ്വത്താണെന്ന വികാരം നാട്ടില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇതില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പങ്ക് നിര്‍ണയ കമാണ്. മുമ്പ് കുടുംബ സംഗമം നടത്തിയിരുന്നവര്‍ ഇപ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്താനാണ് ആവേശം കൊള്ളുന്നത്. ഇതിനായി കടല്‍ കടന്നും ആളുകളെത്തന്നു. വാട്‌സപ്കൂട്ടായ്മകളിലൂടെ എല്ലാവരും പഴയ പരിചയം പുതുക്കുന്നു. ഒത്തുചേര്‍ന്ന് പഴയ ഗുരുക്കന്മാരെ ആദരിക്കുന്നു. പഠിച്ച വിദ്യാലയത്തിന് ഉപഹാരമായി വാഹനം, ക്ലാസ് മുറി, പാചകപ്പുര, പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍ എന്നിവ നല്‍കുന്നു. സ്വന്തം വിദ്യാലയത്തിന്റെ വികസനത്തില്‍ എല്ലാവരും സ്വന്തം പങ്ക് നിര്‍വഹിക്കുന്നു. നാട്ടുകാരും എലല്ല അര്‍ത്ഥത്തിലും സഹകരിക്കുന്നു. ഈ സംസ്‌കാരം വ്യാപകമായതോടെ നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ ലോബി നടത്തിയിരുന്ന തീവെട്ടിക്കൊള്ളയാണ് അവസാനിച്ചത്. അത്തരം സ്ഥാപനങ്ങളില്‍ നിന്നു ‘മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന തിരക്കാണ് എങ്ങും. കണ്ണൂര്‍ തളാപ്പ് മിക്‌സസ് യു പി പോലുള്ള സ്‌കൂളുകളില്‍ പ്രവേശനം അവസാനിപ്പിച്ചതായി ബോര്‍ഡ് വെക്കേണ്ട സ്ഥിതിയാണ്. രാജ്യത്തിന് മാതൃകയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗം. അന്ധവിശ്വസങ്ങളും അനാചാരങ്ങളും വീണ്ടും കൊണ്ടുവരാന്‍ ഛിദ്ര ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ചെറുത്തു നില്‍പ്പാണ് കേരളം നടത്തുന്നത്. തീര്‍ച്ചയായും ഈ വിദ്യാഭ്യാസ യഞ്ജം മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. സര്‍ക്കാര്‍ മാറുമ്പോള്‍ ഒപ്പം മാറേണ്ടതല്ല വിദ്യാഭ്യാസ പരിവര്‍ത്തനം.

LIVE NEWS - ONLINE

  • 1
    6 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    9 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    10 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    11 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    13 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    14 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട