കോഴിക്കോട്: പ്രളയജലത്തില്‍ പേടിച്ച് നില്‍ക്കുമ്പോഴും ‘സുഡുവിന്റെ ഉമ്മക്ക്’ ദേശീയപുരസ്കാരത്തിന്റെ സന്തോഷം. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്. വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. ഇതിനിടക്കാണ് ദേശീയപുരസ്കാരം ലഭിച്ചത്. പുരസ്കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി. കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടി.വി.യും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്കാരം ലഭിച്ച വിവരം അറിയിച്ചത്. സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തിയതോടെ … Continue reading "പ്രളയത്തിനിടക്ക് ലഭിച്ച ആശ്വാസവാക്കാണ് പുരസ്കാരം: സാവിത്രി ശ്രീധരന്"