Friday, September 25th, 2020

സൗദിയില്‍ ശക്തമായ ശീതക്കാറ്റിന് സാധ്യത

വ്യാഴാഴ്ച വരെ കാറ്റ് തുടരും.

Published On:Feb 10, 2020 | 9:24 am

റിയാദ്: സൗദിയില്‍ ഒരാഴ്ചത്തേക്ക് ശക്തമായ ശീതക്കാറ്റ് വീശുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് മധ്യ ഭാഗത്തേക്കും തെക്കുകിഴക്കു പ്രവിശ്യകളിലേക്കും എത്തും. വ്യാഴാഴ്ച വരെ കാറ്റ് തുടരും.
കാലാവസ്ഥാ മാറ്റത്തെതുടര്‍ന്നാണ് ശീതക്കാറ്റ് വീശുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് അടിക്കുകയെന്ന് അല്‍ ഖസീം സര്‍വകലാശാല പ്രഫ. സാലിഹ് അല്‍ റബീയാന്‍ അറിയിച്ചു. കൃഷിയെയും കന്നുകാലികളെയും കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അതിശൈത്യം കണക്കിലെടുത്ത് സൗദിയിലെ ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് സമയമാറ്റമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    4 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    5 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    5 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു