മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തും.
മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തും.
സൗദി അറേബ്യ യുദ്ധം ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഏതു ഭീഷണിയെയും നേരിടുന്നതില്‍ രാജ്യം സജ്ജമാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. അല്ശര്ഖുല് ഔസത് പത്രത്തിന് നല്കിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി പുതിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ല.അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരേ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍ അതിനെതിരേ ശക്തമായി നേരിടാന്‍ രണ്ടിലൊന്ന് ആലോചിക്കുകയില്ലെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി. തങ്ങളുടെ ഭൂമിക്കെതിരേയും ഭരണകൂടങ്ങള്‍ക്കെതിരെയും രാജ്യത്തിന്റെ സുരക്ഷക്കെതിരെയുമുള്ള ഏതുതരം ഭീഷണിയേയും നേരിടും. മേഖലയില്‍ സമാധാനവും സുരക്ഷയും ഉണ്ടാകുവാന്‍ ഘടനാപരമായ നേതൃത്വമാണ് വഹിക്കുന്നത്. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് സൗദി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഊഹാപോഹങ്ങള്‍ക്ക് സൗദിയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് പോറലുണ്ടാക്കാന്‍ സാധിക്കില്ലെന്നും കിരീടാവകാശി വ്യക്തമാക്കി.സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകം വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് പൂര്‍ണ രീതിയിലുള്ള നീതി ലഭിക്കുവാന്‍ രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നവരുണ്ട്. അവര്‍ തെളിവുകളുണ്ടെങ്കില്‍ കോടതിക്ക് കൈമാറുകയാണ് വേണ്ടത്. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇതിനെ പിന്തുണക്കുന്ന രാഷ്ട്രീയ നയങ്ങളെയും നേരിടുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി പറഞ്ഞു.