Wednesday, January 22nd, 2020

പൗരത്വ ഭേദഗതി; സര്‍ക്കാരിനെ അധികകാലം പിന്തുണക്കാനാവില്ല: ശശി തരൂര്‍

നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് അറിയില്ല.

Published On:Jan 14, 2020 | 11:48 am

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ പല കാര്യങ്ങളിലും ഒറ്റക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും തരൂര്‍ പറഞ്ഞു.
നിയമഭേദഗതിയിലെ കോടതി നടപടികളില്‍ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടെ്. നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് അറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    21 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    21 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍