Monday, January 27th, 2020

സ്വര്‍ണം കടത്തിയാല്‍ ആഘോഷം പട്ടായയില്‍

മുഖ്യ പ്രതി സെറീനയുടെ ശബദരേഖ പുറത്ത്

Published On:Dec 7, 2019 | 10:34 am

തിരു: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയശേഷമുള്ള ആഘോഷങ്ങള്‍ പട്ടായയിലും ബാങ്കോക്കിലുമാണെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സെറീന ഷാജ. സെറീന ഷാജി മറ്റൊരു പ്രതിയോട് പറയുന്ന ഇക്കാര്യങ്ങള്‍ പുറത്ത് വന്നു. ഒരു സ്വകാര്യ ചാനലാണ് ശബ്ദ രേഖ പുറത്തുവിട്ടത്.
സെറീന 50 കിലോ സ്വര്‍ണം കടത്തുന്നത് സംബന്ധിച്ചാണ് സംസാരിക്കുന്നത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ബിജുവാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് സെറീന കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിനോടാണ് സംസാരിക്കുന്നത്. സ്വര്‍ണം കടത്തിയാല്‍ ആഘോഷങ്ങള്‍ പട്ടായയിലും ബാങ്കോക്കിലുമായിരിക്കുമെന്നും സെറീന പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി ഈ സംഘം കടത്തിയതായാണ് ഡി.ആര്‍.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ദുബായിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് സെറീനയും കൂട്ടരുമാണ്. ഇതിനായി 26 പേരെയാണ് യാത്രക്കായി നിയമിച്ചത്. സ്വര്‍ണം കടത്താനായ ഈ 26 പേരും യാത്ര നടത്തിയത് 122 തവണയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    11 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    11 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍