Tuesday, August 3rd, 2021

പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്; ശാരദക്കുട്ടി

ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരില്‍ അഭിമാനിക്കുന്നു.

Published On:Oct 14, 2020 | 10:48 am

തൃശ്ശൂര്‍: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് ഇറങ്ങിപ്പോയ നടി പാര്‍വ്വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണെന്നും ഒരു സൂചനയാണെന്നും ശാരദക്കുട്ടി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്. സൂചനയാണ്. ‘ഞങ്ങള്‍ വഴി മാറിത്തരണമോ’ എന്നു ചോദിച്ച വള്ളത്തോളിനോട് ‘വഴി മാറിത്തരണ്ട, ഞങ്ങള്‍ നിങ്ങളുടെ മുകളിലൂടെ കടന്നു പൊയ്ക്കൊള്ളാം’ എന്ന് പണ്ട് പി. കേശവദേവ് പറഞ്ഞതായ ഒരു സംഭവമുണ്ട്. മലയാള സിനിമയുടെ പുതിയ സഞ്ചാരങ്ങളില്‍ അഭിമാനിക്കുന്നു. ചരിത്ര, രാഷ്ട്രീയ ബോധ്യങ്ങളോടെ ഉറച്ച ചുവടുകള്‍ ചവിട്ടി, ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരില്‍ അഭിമാനിക്കുന്നു.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും