Saturday, November 16th, 2019

ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍

റിജോഷിന്റെ കൊലപാതകത്തില്‍ ഭാര്യ ലിജി, കാമുകന്‍ വസീം എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്

Published On:Nov 8, 2019 | 7:09 pm

ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് മാനേജരുടെ സഹോദരന്‍ അറസ്റ്റില്‍. വസീമിന്റെ സഹോദരന്‍ ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാള്‍ സഹായിച്ചെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ഇവരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. റിജോഷിന്റെ കൊലപാതകത്തില്‍ ഭാര്യ ലിജി, കാമുകന്‍ വസീം എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. റിജോഷിനെ കൊന്നത് താന്‍ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    14 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    14 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    15 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി