Wednesday, October 21st, 2020

സഞ്ജുവിന്റെ വലിയ ആരാധികയാണ് താനെന്ന് സ്മൃതി മന്ദന

രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിനോടുള്ള ആരാധന വെളിപ്പെടുത്തി ദേശീയ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന. ‘യുവതാരങ്ങള്‍ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നല്‍കുന്ന കാഴ്ചയാണ്. സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമില്‍ ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവല്‍ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരില്‍ നിന്നും … Continue reading "സഞ്ജുവിന്റെ വലിയ ആരാധികയാണ് താനെന്ന് സ്മൃതി മന്ദന"

Published On:Oct 1, 2020 | 3:04 pm

രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിനോടുള്ള ആരാധന വെളിപ്പെടുത്തി ദേശീയ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന. ‘യുവതാരങ്ങള്‍ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നല്‍കുന്ന കാഴ്ചയാണ്. സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമില്‍ ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവല്‍ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരില്‍ നിന്നും പഠിക്കാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.”- മന്ദന പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.
ഐപിഎല്‍ വിമന്‍സ് ടി-20 ചലഞ്ച് നടക്കാനിരിക്കെയാണ് മന്ദനയുടെ പ്രതികരണം. നവംബര്‍ 4 മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. റൗണ്ട് റോബിന്‍ രീതിയിലാവും മത്സരങ്ങള്‍. യുഎഇയിലാണ് ടി-20 ചലഞ്ചും നടക്കുക. ഒക്ടോബര്‍ രണ്ടാം വാരം ടീമുകള്‍ യുഎഇയിലേക്ക് തിരിക്കും. അവിടെ 6 ദിവസത്തെ ക്വാറന്റീന്‍ കാലാവധിക്കു ശേഷം പരിശീലനത്തിനിറങ്ങും. ഇത്തവണ ടീമുകളില്‍ കൂടുതലും ഇന്ത്യന്‍ താരങ്ങളാവും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനാല്‍ ടി-20 ചലഞ്ചില്‍ ഉണ്ടാവില്ല. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു മികച്ച ഫോമിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയും വളരെ മികച്ച ബാറ്റിംഗ് കാഴ്ച വെച്ച താരം കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായിരുന്നു. എങ്കിലും സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ താരം നാലാം സ്ഥാനത്തുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    8 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    8 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    9 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    13 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    13 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും