Sunday, October 25th, 2020

ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

ഷാര്‍ജ: ഐപിഎല്ലിലെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയം സമ്മാനിക്കാന്‍ മുന്നില്‍ നിന്നും നയിച്ചത് വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പര്‍മാനായി സഞ്ജു സാംസണ്‍ ആണ്. ഈ വിജയത്തില്‍ സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍. 16 റണ്‍ ജയം എന്നാണ് പോസ്റ്റില്‍ പറയുന്നത്. മന്ത്രിയുടെ പോസ്റ്റിന് അടിയില്‍ കായിക പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി … Continue reading "ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍"

Published On:Sep 23, 2020 | 4:10 pm

ഷാര്‍ജ: ഐപിഎല്ലിലെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയം സമ്മാനിക്കാന്‍ മുന്നില്‍ നിന്നും നയിച്ചത് വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പര്‍മാനായി സഞ്ജു സാംസണ്‍ ആണ്. ഈ വിജയത്തില്‍ സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്.
സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍. 16 റണ്‍ ജയം എന്നാണ് പോസ്റ്റില്‍ പറയുന്നത്. മന്ത്രിയുടെ പോസ്റ്റിന് അടിയില്‍ കായിക പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്‌കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി തിളങ്ങി.
സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം